മർമല വാട്ടർഫാൾസ് കേരളത്തിലെ കോട്ടയം ജില്ലയിൽ, സ്വകാര്യ റബർ എസ്റ്റേറ്റിനകത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ്. ഇത് മീനച്ചിലാർ നദിയിൽ നിന്നാണ് രൂപപ്പെടുന്നത്, 60 മീറ്റർ (200 അടി) ഉയരം ഉള്ള ഈ വെള്ളച്ചാട്ടം 12 മീറ്റർ ആഴമുള്ള ഒരു തടാകത്തിൽ ചോരുന്നു. വെള്ളത്തിന്റെ ശക്തിയും ആഴവും കാരണം ഇവിടെ കുളിക്കാനോ സ്വിമ്മിംഗിനോ പോകുന്നത് അപകടകരമാണ്. കുളിക്കുവാനായി ഇവിടെ നിശ്ചിത സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയിൽനിന്നു 13 കിലോമീറ്ററും തീക്കോയി യിൽ നിന്നും 9 കിലോമീറ്ററും വാഗമണിൽനിന്നും 20 കിലോമീറ്ററും ദൂരമുണ്ട് ഈ വെള്ളച്ചാട്ടത്തിലേക്ക്.
ഇവിടേയ്ക്ക് വരുന്ന വഴി എലിയാറ്റുപാറ എന്നൊരു വെള്ളച്ചാട്ടവും ഉണ്ട്. കൂടാതെ സമീപമുള്ള മലനിരകളിൽ ധാരാളം വെള്ളച്ചട്ടങ്ങൾ നമുക്ക് കാണാം
Entry Fee 30 rupees
No comments:
Post a Comment